2009, മാർച്ച് 28, ശനിയാഴ്‌ച

നഷ്ടപ്പെട്ടു പോയ നാട്ടു വഴികള്‍ /

ഹൃദയത്തില്‍ ഡിഷ്‌ആന്റിനകള്‍ പ്രതിഷ്‌ഠിച്ച്‌ അകലങ്ങളെ കാമിക്കാനാണ്‌ ഏവര്‍ക്കും ഇന്ന്‌ ഏറെ ഇഷ്ടം.അടുപ്പങ്ങള്‍ക്ക്‌ അകലം കൂടുകയാണ്‌.സ്‌നേഹരസം നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ നിന്ന്‌ ഒലിച്ചുപോയിരിക്കുന്നു. ഇറാക്കും ഗാസയും ട്യൂണ്‍ ചെയ്‌ത്‌ ലോകമനുഷ്യ മനസ്സിന്റെ വേദനയില്‍ വിറകൊള്ളുന്നവര്‍, തൊട്ടയലത്തെ ദുഖങ്ങള്‍ക്ക്‌ ചെവി വട്ടം പിടിക്കാതിരിക്കാനും ഉമ്മറവാതില്‍ നന്നായി ചാരി എന്ന്‌ ഉറപ്പുവരുത്താനും മറക്കാറില്ല.ഏറ്റുവാങ്ങലും പങ്കിടലും സാമൂഹിക ജീവിതക്രമങ്ങളാണ്‌.'കൂട്ടും' 'കൈത്താങ്ങും ' അതിന്റെ വളരെ പഴമയുള്ള സ്വാഭാവിക ശീലങ്ങളാണ്‌.ഗ്രാമീണ ജീവിതത്തിന്റെ അഹങ്കാരം ഒരു പക്ഷെ ഇതു മാത്രമായിരുന്നു.ദുഖവും സുഖവും പങ്കിടുക, വേദനകള്‍ക്ക്‌ കൂട്ടിരിക്കുക-ഇതിനു വേണ്ടിയായിരുന്നു ഒരു വാതില്‍ എന്നും സമൂഹത്തിലേക്ക്‌ തുറന്നു വച്ചിരുന്നത്‌.പക്ഷെ ഇന്നോ,-"വീടുയരും മുമ്പേ മതിലുയരുന്നു / വീട്ടുകാരനെ കാണും മുമ്പേ കാവല്‍ പട്ടി കുരച്ചു ചാടുന്നു". (പവിത്രന്‍ തീക്കുനി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ