2009, മാർച്ച് 28, ശനിയാഴ്‌ച

നഷ്ടപ്പെട്ടു പോയ നാട്ടു വഴികള്‍ /

ഹൃദയത്തില്‍ ഡിഷ്‌ആന്റിനകള്‍ പ്രതിഷ്‌ഠിച്ച്‌ അകലങ്ങളെ കാമിക്കാനാണ്‌ ഏവര്‍ക്കും ഇന്ന്‌ ഏറെ ഇഷ്ടം.അടുപ്പങ്ങള്‍ക്ക്‌ അകലം കൂടുകയാണ്‌.സ്‌നേഹരസം നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ നിന്ന്‌ ഒലിച്ചുപോയിരിക്കുന്നു. ഇറാക്കും ഗാസയും ട്യൂണ്‍ ചെയ്‌ത്‌ ലോകമനുഷ്യ മനസ്സിന്റെ വേദനയില്‍ വിറകൊള്ളുന്നവര്‍, തൊട്ടയലത്തെ ദുഖങ്ങള്‍ക്ക്‌ ചെവി വട്ടം പിടിക്കാതിരിക്കാനും ഉമ്മറവാതില്‍ നന്നായി ചാരി എന്ന്‌ ഉറപ്പുവരുത്താനും മറക്കാറില്ല.ഏറ്റുവാങ്ങലും പങ്കിടലും സാമൂഹിക ജീവിതക്രമങ്ങളാണ്‌.'കൂട്ടും' 'കൈത്താങ്ങും ' അതിന്റെ വളരെ പഴമയുള്ള സ്വാഭാവിക ശീലങ്ങളാണ്‌.ഗ്രാമീണ ജീവിതത്തിന്റെ അഹങ്കാരം ഒരു പക്ഷെ ഇതു മാത്രമായിരുന്നു.ദുഖവും സുഖവും പങ്കിടുക, വേദനകള്‍ക്ക്‌ കൂട്ടിരിക്കുക-ഇതിനു വേണ്ടിയായിരുന്നു ഒരു വാതില്‍ എന്നും സമൂഹത്തിലേക്ക്‌ തുറന്നു വച്ചിരുന്നത്‌.പക്ഷെ ഇന്നോ,-"വീടുയരും മുമ്പേ മതിലുയരുന്നു / വീട്ടുകാരനെ കാണും മുമ്പേ കാവല്‍ പട്ടി കുരച്ചു ചാടുന്നു". (പവിത്രന്‍ തീക്കുനി )

2009, മാർച്ച് 8, ഞായറാഴ്‌ച

ക്‌ളാസ്സ്‌ മുറിയിലെ ഗാന്ധിജി //
അപ്രതീക്ഷിതമായാണ്‌ ക്‌ളാസ്സ്‌ മുറിയിലേക്ക്‌ ഗാന്ധിജി കടന്നുവരുന്നത്‌.ചരിത്രപാഠങ്ങളില്‍ ഇന്ത്യയെക്കുറിച്ച്‌ പറയുമ്പോഴൊക്കെ മൗന മന്ദഹാസവുമായി ആ സാന്നിദ്ധ്യമുണ്ടാകും.'സ്വാതന്ത്ര്യം ' എന്ന വാക്കിന്‌ അര്‍ത്ഥം പറയുമ്പോഴാണ്‌ വല്ലാതെ പ്രയാസപ്പെടുന്നത്‌.ശബ്ദതാരാവലിയില്‍ സ്വതന്ത്രത, സ്വാതന്ത്ര്യദിനം, ആഗസ്റ്റ്‌ 15 എന്നിങ്ങനെയാണ്‌ സ്വാതന്ത്ര്യത്തിന്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌.അതുകൊണ്ടൊന്നും പൂര്‍ണ്ണത വരുന്നില്ല.അപ്പോഴാണ്‌ ഗാന്ധിജി എത്തുക.ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ അര്‍ദ്ധനഗ്നനായി സഞ്ചരിച്ച ഗാന്ധിജി സ്വാതന്ത്ര്യത്തിന്‌ ഭാരതീയമായ ഭാഷ്യം ചമയ്‌ക്കുകയായിരുന്നു.'തന്റേതായ ശരിയായ പ്രവൃത്തി മാര്‍ഗ്ഗം ' എന്ന്‌്‌്‌ സ്വാതന്ത്ര്യത്തിന്‌ ഒരു നിര്‍വചനം സ്വന്തം ജീവിതം കൊണ്ട്‌്‌്‌ അടയാളപ്പെടുത്തുക മാത്രമല്ല, സ്വയം അതായി തീരുകയായിരുന്നു. ഒരു ജീവിതം ഒരു വാക്കിന്റെ അര്‍ത്ഥവും ആശയവുമായിത്തീരുകയാണിവിടെ.സത്യം,സഹനം, അഹിംസ മുതലായ വാക്കുകള്‍ക്ക്‌്‌്‌ ജീവന്‍ വയ്‌ക്കുന്നതും ക്‌ളാസ്സ്‌ മുറിയില്‍ തന്നെ.ഒറ്റ വാക്കിലൊതുങ്ങാതെ ഒരു ജീവിതകഥയായി അവ സുഗന്ധം പരത്തുന്നു.സത്യത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കഥ തന്നെയാണ്‌ ക്‌ളാസ്സ്‌ മുറിയിലെ വിദ്യാര്‍ത്ഥിക്ക്‌ കൗതുകവും ആവേശവും പകരുന്നത്‌. അദ്ധ്യാപകന്റെ കാര്‍ക്കശ്യത്തിന്‌ വശംവദനാകാതെ, കണ്ടെഴുതി കള്ളത്തിന്‌ കൂട്ടുനില്‍ക്കാത്ത എം.കെ ഗാന്ധി എന്ന ബാലന്‍ അദ്ധ്യാപകനെക്കാളും ഉയര്‍ന്ന ഒരു സോപാനത്തില്‍ നിലകൊള്ളുന്ന അതിശയക്കാഴ്‌ച ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്‌.ഉപദേശങ്ങള്‍ക്കൊന്നിനും കഴിയാത്ത മൂല്യവത്തായ പാഠം ഈ ജീവിതസത്യത്തിനുണ്ട്‌.പഠനം ക്ഷമയോടെയുള്ള നിരന്തരയത്‌നമാണ്‌.വിജയം നേടാനുള്ള കഠിനപ്രയത്‌നമാണ്‌.അലസതയും അശ്രദ്ധയും ലക്ഷ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.ആ അര്‍ത്ഥത്തില്‍ മഹത്തായ യജ്ഞമായി അതു പരിണമിക്കുന്നു.ആഗ്രഹവും ബലവുമാണ്‌ സത്യാഗ്രഹത്തിന്റെ അടിസ്ഥാനശിലകള്‍. സത്യത്തിന്റെ ബലം,സത്യത്തിന്റെ അചഞ്ചലത,ആത്മശക്തി എന്നിങ്ങനെ അര്‍ത്ഥവ്യാപ്‌തികളുള്ള ആ പദം ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദീപമാണ്‌.അറിവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കളങ്കരഹിതമായി നേടാനും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള പവിത്രമായ മാര്‍ഗ്ഗം. അതിനാല്‍ വിജയലക്ഷ്യത്തിലെത്തും വരെ വിദ്യാര്‍ത്ഥിയും സത്യാഗ്രഹിയാണ്‌.രാഷ്ട്രത്തിന്റെ പുതു തലമുറകള്‍ നാമ്പിട്ടുണരുന്ന ക്‌ളാസ്സ്‌മുറിയില്‍ ഒരദ്ധ്യാപകന്‌ ഏറെ സംസാരിക്കേണ്ടി വരുന്നത്‌ അഹിംസയെക്കുറിച്ചായിരിക്കും.ഗാന്ധിജി കടന്നു വരുന്നതോടെ വലിയ ശരിയുത്തരങ്ങള്‍ അവര്‍ക്കായി നല്‍കാന്‍ കഴിയും.പക്ഷെ ഒന്നുണ്ട്‌. ഭാരതത്തിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്‌.രാഷ്ട്രം സ്വന്തം ജീവനാണെന്ന്‌ തെളിയിച്ച ഒരു മുത്തച്ഛന്‍ അവര്‍ക്കുണ്ട്‌.ലോകം ആ മുത്തച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാനാകും.
ക്‌ളാസ്സ്‌ മുറിയിലെ ഗാന്ധിജി അപ്രതീക്ഷിതമായാണ്‌ ക്‌ളാസ്സ്‌ മുറിയിലേക്ക്‌ ഗാന്ധിജി കടന്നുവരുന്നത്‌.ചരിത്രപാഠങ്ങളില്‍ ഇന്ത്യയെക്കുറിച്ച്‌ പറയുമ്പോഴൊക്കെ മൗന മന്ദഹാസവുമായി ആ സാന്നിദ്ധ്യമുണ്ടാകും.'സ്വാതന്ത്ര്യം ' എന്ന വാക്കിന്‌ അര്‍ത്ഥം പറയുമ്പോഴാണ്‌ വല്ലാതെ പ്രയാസപ്പെടുന്നത്‌.ശബ്ദതാരാവലിയില്‍ സ്വതന്ത്രത, സ്വാതന്ത്ര്യദിനം, ആഗസ്റ്റ്‌ 15 എന്നിങ്ങനെയാണ്‌ സ്വാതന്ത്ര്യത്തിന്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌.അതുകൊണ്ടൊന്നും പൂര്‍ണ്ണത വരുന്നില്ല.അപ്പോഴാണ്‌ ഗാന്ധിജി എത്തുക.ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ അര്‍ദ്ധനഗ്നനായി സഞ്ചരിച്ച ഗാന്ധിജി സ്വാതന്ത്ര്യത്തിന്‌ ഭാരതീയമായ ഭാഷ്യം ചമയ്‌ക്കുകയായിരുന്നു.'തന്റേതായ ശരിയായ പ്രവൃത്തി മാര്‍ഗ്ഗം ' എന്ന്‌്‌്‌ സ്വാതന്ത്ര്യത്തിന്‌ ഒരു നിര്‍വചനം സ്വന്തം ജീവിതം കൊണ്ട്‌്‌്‌ അടയാളപ്പെടുത്തുക മാത്രമല്ല, സ്വയം അതായി തീരുകയായിരുന്നു. ഒരു ജീവിതം ഒരു വാക്കിന്റെ അര്‍ത്ഥവും ആശയവുമായിത്തീരുകയാണിവിടെ.സത്യം,സഹനം, അഹിംസ മുതലായ വാക്കുകള്‍ക്ക്‌്‌്‌ ജീവന്‍ വയ്‌ക്കുന്നതും ക്‌ളാസ്സ്‌ മുറിയില്‍ തന്നെ.ഒറ്റ വാക്കിലൊതുങ്ങാതെ ഒരു ജീവിതകഥയായി അവ സുഗന്ധം പരത്തുന്നു.സത്യത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കഥ തന്നെയാണ്‌ ക്‌ളാസ്സ്‌ മുറിയിലെ വിദ്യാര്‍ത്ഥിക്ക്‌ കൗതുകവും ആവേശവും പകരുന്നത്‌. അദ്ധ്യാപകന്റെ കാര്‍ക്കശ്യത്തിന്‌ വശംവദനാകാതെ, കണ്ടെഴുതി കള്ളത്തിന്‌ കൂട്ടുനില്‍ക്കാത്ത എം.കെ ഗാന്ധി എന്ന ബാലന്‍ അദ്ധ്യാപകനെക്കാളും ഉയര്‍ന്ന ഒരു സോപാനത്തില്‍ നിലകൊള്ളുന്ന അതിശയക്കാഴ്‌ച ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്‌.ഉപദേശങ്ങള്‍ക്കൊന്നിനും കഴിയാത്ത മൂല്യവത്തായ പാഠം ഈ ജീവിതസത്യത്തിനുണ്ട്‌.പഠനം ക്ഷമയോടെയുള്ള നിരന്തരയത്‌നമാണ്‌.വിജയം നേടാനുള്ള കഠിനപ്രയത്‌നമാണ്‌.അലസതയും അശ്രദ്ധയും ലക്ഷ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.ആ അര്‍ത്ഥത്തില്‍ മഹത്തായ യജ്ഞമായി അതു പരിണമിക്കുന്നു.ആഗ്രഹവും ബലവുമാണ്‌ സത്യാഗ്രഹത്തിന്റെ അടിസ്ഥാനശിലകള്‍. സത്യത്തിന്റെ ബലം,സത്യത്തിന്റെ അചഞ്ചലത,ആത്മശക്തി എന്നിങ്ങനെ അര്‍ത്ഥവ്യാപ്‌തികളുള്ള ആ പദം ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദീപമാണ്‌.അറിവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കളങ്കരഹിതമായി നേടാനും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള പവിത്രമായ മാര്‍ഗ്ഗം. അതിനാല്‍ വിജയലക്ഷ്യത്തിലെത്തും വരെ വിദ്യാര്‍ത്ഥിയും സത്യാഗ്രഹിയാണ്‌.രാഷ്ട്രത്തിന്റെ പുതു തലമുറകള്‍ നാമ്പിട്ടുണരുന്ന ക്‌ളാസ്സ്‌മുറിയില്‍ ഒരദ്ധ്യാപകന്‌ ഏറെ സംസാരിക്കേണ്ടി വരുന്നത്‌ അഹിംസയെക്കുറിച്ചായിരിക്കും.ഗാന്ധിജി കടന്നു വരുന്നതോടെ വലിയ ശരിയുത്തരങ്ങള്‍ അവര്‍ക്കായി നല്‍കാന്‍ കഴിയും.പക്ഷെ ഒന്നുണ്ട്‌. ഭാരതത്തിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്‌.രാഷ്ട്രം സ്വന്തം ജീവനാണെന്ന്‌ തെളിയിച്ച ഒരു മുത്തച്ഛന്‍ അവര്‍ക്കുണ്ട്‌.ലോകം ആ മുത്തച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാനാകും.