2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

പ്‌ളീസ്‌, ഈശ്വരനോട്‌ പ്രേ ചെയ്യൂ.....................................പി. സന്തോഷ്‌കുമാര്‍ചാനല്‍ ഭാഷയാണ്‌ വിശുദ്ധമായ മലയാള ഭാഷയെന്ന്‌ മലയാളികള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അത്‌ തെറ്റിദ്ധാരണയല്ല.വേനല്‍ കടുക്കുമ്പോള്‍ ചാനല്‍കുടക്കീഴില്‍ കിതപ്പാറ്റുന്നവനാണ്‌ മലയാളി.തൊട്ടുവിളിക്കുമ്പോള്‍ കൂടെയിറങ്ങിവന്ന്‌ ഇഷ്ടം പറയാന്‍ ഒരു പെണ്ണ്‌ ചാനല്‍വഴിയില്‍ കാത്തുനില്‍ക്കുമ്പോള്‍,എന്തിന്‌ അന്തിവെയിലുകൊണ്ട്‌ തലനീരിളക്കം വരുത്തിവയ്‌ക്കണം.കെട്ടിയ പെണ്ണ്‌ കൊല്ലം പത്തായിട്ടും 'ചേട്ടാ' എന്ന്‌്‌്‌ ചങ്കുതുറന്ന്‌്‌ വിളിക്കുന്നത്‌്‌ ശമ്പളദിവസം പോലും കേട്ടിട്ടില്ല.ഉടുത്ത്‌്‌്‌(?) ഒരുങ്ങിവന്ന്‌്‌ ഒരു പെങ്കൊച്ച്‌്‌്‌ നേരത്തോടു നേരം കാര്യവിവരങ്ങള്‌ തിരക്കുമ്പോള്‍,കെട്ട്യോളുടെ തിരുപ്പിറവി ദിനവും വല്ല്യമ്മാവന്റെ ആണ്ടുബലിയും അയല്‍ക്കാരന്റെ മരണവും അടിപൊളി പാട്ട്‌്‌്‌ വച്ച്‌്‌്‌ ആഘോഷിക്കാതെ വയ്യ.'സത്യം പറയാമല്ലോ; മുമ്പേ ജനിച്ചുപോയവരോട്‌്‌്‌ ഒരു കാര്യം പറയാതെ വയ്യ.ആ പെങ്കൊച്ച്‌്‌്‌ എപ്പോഴും പറയുന്ന വാക്കുണ്ട്‌്‌്‌ "മിസ്സ്‌്‌്‌ യു ഡാ......." എന്ന്‌്‌്‌.മലയാളം ഗതിപിടിച്ചില്ലെന്ന്‌്‌്‌ പറഞ്ഞവനെ.................................................................''അമ്പത്തെട്ടിലെ വെള്ളപ്പൊക്കത്തിന്റന്ന്‌ നട്ടപ്പാതിരയ്‌ക്കാണ്‌ പെറ്റുവീണതെന്ന്‌ പറഞ്ഞപ്പോ, കൊച്ച്‌.. ദിവസോം കാലോം കൂട്ടി ബര്‍ത്ത്‌ ഡേ വിഷിംഗ്‌ പറഞ്ഞു.എന്നിട്ട്‌ പറയുവാ, ചേട്ടനുവേണ്ടി ഞാന്‍ പ്രേ ചെയ്യാമെന്ന്‌.സര്‍ക്കാര്‌ പള്ളിക്കൂടത്തില്‌ മലയാളം രണ്ടാം തരത്തി പഠിക്കുന്ന ചെറുമോളാ സംഗതിയുടെ അര്‍ത്ഥം പറഞ്ഞു തന്നത്‌.''കാര്യം ശരി തന്നെ, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയ്‌ക്ക്‌ മലയാളത്തില്‌ അത്ര കാര്യ വിവരം പോര തന്നെ...........

2 അഭിപ്രായങ്ങൾ:

  1. സാറെ, അപ്പോള്‍ ഫോണ്‍ ചെയ്‌തിരുന്നോ എന്നത്‌ ഫോണിയോ എന്ന്‌ മതി. ടൂര്‍ പോയോ എന്നത്‌ .......... എന്ന്‌ മതിയാകുമല്ലോ?

    മറുപടിഇല്ലാതാക്കൂ