നന്തനാരുടെ 'ആയിരവല്ലിക്കുന്നിന്റെ താഴ്‌്‌്‌വര' മരിക്കുന്നു/
നന്തനാരുടെ 'ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍' വളരെ ചെറിയ നോവലാണ്.ഉണ്ണിക്കുട്ടന്റെ ലോകവും ആത്മാവിന്റെ നോവുകളും കണ്‍മുമ്പില്‍ നില്‍ക്കുമ്പോള്‍ തീരെ നിറം മങ്ങി പോകുന്ന പുസ്‌തകം.പക്ഷെ കാലം പരിസ്ഥിതിക്ക് നല്‍കിയ ശിക്ഷ ക്രൂരമായപ്പോള്‍ ഒരു പ്രദേശത്തിന്റെ നഷ്ടസ്‌മൃതിയായി ഈ പുസ്‌തകത്തിന് ജീവന്‍ വയ്‌ക്കുന്നു.
ഒരു ഗ്രാമത്തിന്റെ സൗന്ദര്യ മുദ്രകളാകെ തകര്‍ക്കപ്പെടുമ്പോള്‍ പരിസ്ഥിതി വിനാശം എന്ന വര്‍ത്തമാനകാല രാഷ്ട്രീയം പ്രസക്തമാകുന്നു.ഒരു പുസ്‌തകം പരിസ്ഥിതി ദര്‍ശനത്തിന്റെ തലങ്ങളിലേക്ക്‌്‌് കാലങ്ങള്‍ക്കു ശേഷം സ്വയം കടന്നെത്തുന്ന കാഴ്‌്‌്‌ച കൗതുകകരവും എന്നാല്‍ ഞെട്ടിക്കുന്നതുമാണ്.
തിരുവനന്തപുരത്തിന്റെ കുട്ടനാടായ പള്ളിപ്പുറം പാടശേഖരമായിരുന്നു നന്തനാരുടെ നോവലിന് ഭൂമിക.ഫാക്ടും സര്‍ക്കാറും സംയുക്തമായി നെല്‍കൃഷി പരീക്ഷണം നടത്തിയത് ഇവിടെയാണ്.തയ്‌വാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ തൈനാന്‍-ത്രീ നെല്‍വിത്ത് വിള പരീക്ഷിച്ചറിയാന്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പള്ളിപ്പുറത്തെ ആയിരം ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കി.രാസവള പ്രയോഗത്തിന് മേല്‍നോട്ടം വഹിക്കാനും സാങ്കേതികോപദേശം നല്‍കാനുമായി ഫാക്ട് ഉദ്യോഗസ്ഥായ നന്തനാരും ഇവിടെയെത്തി.തുണ്ടു ഭൂമിയില്‍ കൃഷിചെയ്‌തിരുന്ന കര്‍ഷകര്‍ ഒത്തൊരുങ്ങി കൃഷിയിറക്കിയ അപൂര്‍വ സംരംഭമായിരുന്നു അത്.വിത മുതല്‍ കൊയ്‌ത്തു വരെ പാടശേഖരം ഒറ്റ ഹൃദയമായി നെല്‍മേനിപ്പെരുക്കത്തില്‍ നിറയുന്നത് കാര്‍ഷിക ചരിത്രത്തിലെ ഒറ്റ തിരിഞ്ഞ സംഭവം.കൂട്ടായ്‌മയുടെ ഈ കൊയ്‌ത്തുല്‍സവമാണ് നന്തനാരെക്കൊണ്ട് നോവലെഴുതിച്ചത്.
കര്‍ഷകനും ഭൂവുടമയും കൃഷിയോടു താല്‍പര്യമില്ലാത്ത പുതുതലമുറയും,ഒടുവില്‍ അവര്‍ക്കുണ്ടാകുന്ന തിരിച്ചറിവും-എന്നാല്‍ ഈ നോവലിനെ അപൂര്‍വമാക്കുന്നത് മറ്റൊന്നാണ്.
ഗ്രാമത്തിന്റെ ചരിത്രം,ഐതിഹ്യം,ആചാരാനുഷ്‌ഠാനങ്ങള്‍,പുഴ,നീരൊഴുക്ക്,പുല്‍പ്പരപ്പിലെ ഒറ്റമരം,നെല്‍ത്തലപ്പിലെ മഞ്ഞുതുള്ളി,ഗ്രാമീണതയുടെ തോന്ന്യാസങ്ങള്‍,വെറ്റക്കറ പിടിച്ച കൊതിക്കെറുവ് -ഇങ്ങനെ കവിത പോലെ കടന്നുപോകാം.ഒരു ദേശത്തിന്റെ നീരൊഴുക്കുകളാണിതും.ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍ ഈ തെളിനീരൊഴുക്കുണ്ട്,സമൃദ്ധമാണ്.
ആയിരവല്ലിക്കുന്ന് കാഴ്‌ചയില്‍ ഏറെ ഹൃദ്യം.കുന്നിനടിയില്‍നിന്ന്‌്‌് നിറഞ്ഞൊഴുകുന്ന ചെറുതോടുകള്‍,കഥയും കൗതുകവും കൊണ്ട്‌്‌് ജലസമൃദ്ധമായ ആനതാഴ്‌ച്ചിറ,ചിറയില്‍ മുങ്ങി കടലില്‍ പൊങ്ങിയ ആനയും ആനക്കാരനും,പായ്‌്‌്‌ച്ചിറ റോഡിലൂടെ കുടമണി കിലുക്കി റാന്തല്‍വെട്ടത്തില്‍ നിരയായി കായലിലേക്ക്‌്‌് തൊണ്ടും കയറ്റി പോകുന്ന കാളവണ്ടികള്‍,മഴ പെയ്യുമ്പോള്‍ കായലുപോലെ നിറഞ്ഞു ചിരിക്കുന്ന വയലേലകള്‍,കൃഷിക്ക്‌്‌് കാവലായി പാടത്തേക്ക്‌്‌് നോട്ടമെറിഞ്ഞ്‌്‌് തോന്നല്‍ ദേവി...................കഥയും യാഥാര്‍ത്ഥ്യവും ഇനി വഴി പിരിയുകയാണ്.
ആയിരവല്ലിക്കുന്ന്‌്‌് ഇന്ന്‌്‌്‌് മരണത്തെ നേരില്‍ കാണുന്നു.മണ്ണു മാന്തിയുടെ ഇരമ്പം മലയ്‌ക്കു ചുറ്റും കൂടാരമിട്ടുകഴിഞ്ഞു.ആകാശത്ത്‌് പവര്‍ ഗ്രിഡിന്റെ വൈദ്യുതി കമ്പി ചിലന്തി വല കെട്ടിക്കഴിഞ്ഞു.ആനതാഴ്‌ച്ചിറയ്‌ക്ക്‌്‌് ഇന്ന്‌്‌് തെളിനീരില്ല..........തീര്‍ന്നില്ല വന്‍ചിലന്തികള്‍ വിവരസാങ്കേതിക വിദ്യയുടെ വല വിരിക്കുകയായി.നന്തനാരുടെ താഴ്‌്‌്‌വര ടെക്‌നോസിറ്റിയായി മാറുകയാണ്.സ്ഥലമെടുപ്പിനും കുടിയൊഴിക്കലിനും മരണമണി മുഴങ്ങിക്കഴിഞ്ഞു.
കൂട്ടുകാരും നാട്ടുമൊഴിയും നാട്ടാചാരവും വഴിപിരിയുകയാണ്.മുറ്റത്തെ തുളസിയും പൈതൃകത്തിന്റെ അസ്ഥിത്തറയും ബാക്കിയാവുന്നു.വിരല്‍ കൊണ്ട്‌്‌് ലോകത്തെ തൊടുന്നവര്‍ വന്നെത്തിക്കഴിഞ്ഞു.പക്ഷെ ഹൃദയത്തെ തൊട്ട നാടിനെ വിട്ടുപോകാന്‍ ഇപ്പൊഴും മടി.നമ്മുടെ നീര്‍ ഞരമ്പുകള്‍ വറ്റിപ്പോകുന്നത്‌് തിരിച്ചറിയേണ്ടിയിരിക്കുന്നു.പുഴയിലെ തെളിനീരില്‍ തുടങ്ങി ഭൂഗര്‍ഭത്തിലെ അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോള്‍ കൈമോശം വന്നതും മാറ്റിവച്ചതും പ്രിയപ്പെട്ടതാവുകയാണ്.അവസാന ശ്വാസം വരെ പോരാടാന്‍ ചരിത്രത്തിലും കാലത്തിലും ഇടം തേടാത്തഒരുമയിലമ്മ ഉണ്ടാകാം;കൂട്ടിന് നന്തനാരുടെ കുഞ്ഞുപുസ്‌തകവും.
സാര്‍ ഒരു വൈറസായി താങ്കളുടെ ബ്ലോഗില്‍ നിരങ്ങാന്‍ എനിക്ക് കൊതിയാകുന്നു...........
മറുപടിഇല്ലാതാക്കൂവികസന ജ്വരത്തിന്റെ വിത്തുപാകി കാലം വിളവെടുക്കുമ്പോള്‍ പഴമയെപ്പറ്റി നാം മിണ്ടാന്പാടില്ല...വേണമെങ്കില്‍ നിശബ്ദമായി കരയുക...വികസന നായകന്മാര്‍ക് വോട്ടു ചെയ്യുക
മറുപടിഇല്ലാതാക്കൂ