2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച
കല്‌പ്പറ്റ നാരായണന്റെ കവിതയും കരമന വളവിലെ മരണവും
കല്‌പ്പറ്റ നാരായണന്റെ "സമയപ്രഭു" വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് മുന്നില്‍ ചൊല്ലി കേള്‍പ്പിക്കണമെന്നു തോന്നി.പാഠപുസ്‌തകത്തില്‍ നിന്നു മാറി പുതിയ കവിതകളുമായി എത്തുമ്പോള്‍ അവര്‍ ചെവി കൂര്‍പ്പിക്കാറുണ്ട്.മോഹനകൃഷ്‌ണന്‍ കാലടിയും എം.ആര്‍ രേണുകുമാറും പവിത്രന്‍ തീക്കുനിയും ടി.കെ സന്തോഷ്‌കുമാറുമൊക്കെ കുട്ടികളുടെ അടുപ്പക്കാരാണ്.
ഫെബ്രുവരി മാസം്.ഒന്‍പത്.ബി- യില്‍ റിവിഷന്‍ ക്‌ളാസ്സാണ്.ഇംഗ്‌ളീഷ് അദ്ധ്യാപകന്‍ ലീവായതിനാല്‍ തുടര്‍ച്ചയായി രണ്ടു പീര്യേഡും ക്ലാസ്സെടുക്കേണ്ടി വന്നു.സമയപ്രഭു ആ സമയത്തിനു പറ്റിയതാണെന്നു തോന്നി.
പള്ളിക്കൂടത്തിന്റെ സുഗന്ധമുള്ള ഒരു കവിതയാകാം ആദ്യം, ''ടീച്ചറിപ്പൊഴും രണ്ടിലാണ് ''.രണ്ടാംക്ലാസ്സിലെ സൗദാമിനി ടിച്ചര്‍.ടീച്ചറിന്റെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ജീവിതത്തില്‍ പലരുമായി. ഒരാള്‍ സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്യാന്‍ വന്ന് തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ ടീച്ചറെ കണ്ട് 'ഹായ്' എന്നു കൈയ്യ് ഉയര്‍ത്തി എന്തോ ഓര്‍ത്ത് കൈ താഴ്‌ത്തി.മറ്റൊരാള്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ വന്ന് കുട്ടികളെ പേടിപ്പിച്ചു.ഒരാള്‍ കണ്ടക്ടറായി
തിരക്കുള്ള ബസ്സില്‍ ടീച്ചറിന് സീറ്റ് നല്‍കി.മറ്റൊരാള്‍ ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരനായി.രണ്ടാള്‍ പോലീസായി.ഒരാള്‍ കള്ളനായി.പക്ഷെ,ടീച്ചറിപ്പൊഴും
രണ്ടിലാണ്.ടീച്ചറും കുട്ടികളും ചേര്‍ന്ന് പാടുന്ന ഒരു പാട്ടുണ്ട്, ''വാ...കുരുവീീീ വരു കുരുവീീീീീ '' ,പക്ഷെ ഉണങ്ങിയൊടിഞ്ഞ ആ വാഴക്കയ്യിലേക്ക് ഏത്
കുരുവി വരാന്‍ ?
കുട്ടികളെല്ലാം ജയിക്കുമ്പൊഴും ടീച്ചര്‍ തോല്‍്‌ക്കുകയായിരുന്നോ? ഓര്‍മകളും പൊട്ടിച്ചിരിയും കുസൃതിയും കിന്നാരവും പിണക്കവും തളം കെട്ടി
കിടക്കുന്ന ക്ലാസ്സ് മുറിയില്‍ നിന്ന് പറന്നുപോയ ഓരോ കുരുവികളെയും ഒരു ടീച്ചറമ്മയ്‌ക്കല്ലാതെ ആര്‍ക്കാണ് ഓര്‍ത്തെടുക്കാന്‍ കഴിയുക ? ജ്യോതിഷിന്റെ വിലയിരുത്തല്‍ കൂട്ടുകാര്‍ അംഗീകരിച്ചപോലെ തോന്നി.
കവിതയ്‌ക്കൊരിടവേള പോലെ ഓഫീസില്‍ നിന്ന് നോട്ടീസെത്തി.
പെട്ടെന്ന് ആരവം കൂട്ടി പലവഴിക്ക് പറക്കുന്ന ശീലം ഈ കുട്ടികള്‍ക്കുണ്ട്.
പക്ഷെ അതുണ്ടായില്ല.
അടുത്ത ഒന്നിന് കാത്തിരിക്കുന്ന പോലെ,.......
'' ഇനിയും കവിത വേണോ ? ''
"വേണം.........."
"വാശിയാണോ ? "
"അേേേേേേതേ..........."
എന്നാല്‍ കവിതയുടെ പേര് -'ദുര്‍വ്വാശി '
കുട്ടികള്‍ ചിരിച്ചു.
"ദുര്‍വ്വാശിക്കാരാണ് മരിച്ചവര്‍
ഗംഗാ ജലം വായിലൊഴിച്ചാലും-
അവരിറക്കുകയില്ല
നമ്മള്‍ തല ചുമരിലിടിച്ച് പൊളിച്ചാലും
അവര്‍ ഗൗനിക്കുകയില്ല-----------------------
----------------------------------------------------------
----------------------------------------------------------
അവര്‍ ചെയ്യില്ലെന്നുറപ്പിച്ചത്
ഇനി ചെയ്യില്ല;അത്ര തന്നെ"
മരണത്തെക്കുറിച്ച് ഇങ്ങനെ ഒരു വിചാരം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.മരവിപ്പോടെ എന്നെ നോക്കി.അശ്വതി കണ്ണു തുടയ്‌ക്കുന്നു.അമ്മയെ ഓര്‍ത്താവാം.ഒരിക്കലും തിരിച്ചു വരില്ലെന്ന ആ പോക്കാണല്ലോ അവളെയും ഒറ്റയ്‌ക്കാക്കിയത്.
മരണത്തെക്കറിച്ച് പറയുമ്പോഴൊക്കെ ക്ലാസ്സ് മുറി ഗഹനമാകും.അത്തരമൊരു അന്തരീക്ഷത്തെ വരവേല്‍ക്കാനെന്നോണം മൗനം നിറച്ചു വയ്‌ക്കും.
"നോക്കൂ, നമുക്കു പിന്നില്‍ നിന്ന് കണ്ണിറുക്കി കാണിക്കുന്ന ഈ കള്ളനെ നമുക്ക് ഒഴിവാക്കാന്‍ കഴിയില്ല.അതൊരു സത്യം മാത്രമാണ്."
വീണ്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി,
"ബൈക്കില്‍ സഞ്ചരിക്കുന്ന ഈ
ചെറുപ്പക്കാരന്‍ ഇരുപത്തി നാല്‌്‌്
കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്‌്‌്
അപകടത്തില്‍പ്പെടും
അയാള്‍ക്കറിഞ്ഞു കൂട
എവിടെ കൃത്യ സമയത്തെത്തിച്ചേരാനാണ്
താന്‍ വേഗം കൂട്ടുന്നതെന്ന്‌്‌് --------"
കുട്ടികള്‍ മിഴി തറപ്പിക്കുന്നു; ഞാന്‍ തുടര്‍ന്നു----
"കുളത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്ന കുട്ടി
തലമറന്നെണ്ണ തേയ്‌ക്കുകയാണ്
ഒന്നു വേഗം വാടാ
ഇട വഴിയില്‍ നിന്ന്‌്‌് കൂട്ടുകാര്‍ തിരക്കു കൂട്ടുന്നു
ആരുടെ അക്ഷമ കൂടിയാണ്
ഇപ്പോഴവരുടെ അക്ഷമ----------------------"
സര്‍, ഇതും കല്‌്‌്‌പറ്റയുടെ കവിതയാണോ ? നിഷാ മോഹന്റെ ആകാംഷ നിറഞ്ഞ ചോദ്യം
'അതെ,അധികച്ചുമതലകള്‍ എന്ന കവിത'
കവിത മുഴുവനും കുട്ടികളുടെ നിര്‍ബന്ധത്തില്‍ വായിച്ചു. വിശദീകരണങ്ങള്‍ ഒന്നും ആവശ്യമായി വന്നില്ല.കുട്ടികള്‍ ഓരോരുത്തരും തങ്ങള്‍ വഹിക്കുന്ന അധികച്ചുമതലയോര്‍ത്ത്‌്‌് തളര്‍ച്ചയിലോ ഗൗരവത്തിലോ ആണ്‌്‌്.എ്‌ന്തിലും സംശയം കാണുന്ന രാഹുല്‍ അപ്പൊഴും ചോദിച്ചു, ഇത്‌്‌് സത്യമാണോ
സാര്‍ ?
പെട്ടെന്ന്‌്‌് വാതില്‍ക്കല്‍ പ്യൂണ്‍ രാധച്ചേച്ചി."സാറിന്റെ ഫോണില്‍ കുറേ നേരമായി ബെല്ലടിക്കുന്നു"
"ഈ പീര്യേഡ്‌്‌് കഴിയട്ടെ ഞാന്‍ വന്നു നോക്കാം"
"സാറേ കൊറേ നേരമായി എന്തെങ്കിലും അത്യാവശ്യം കാണും"
താഴത്തെ നിലയിലെ സ്‌റ്റാഫ്‌്‌് മുറിയിലെത്തി.ബാഗില്‍ നിന്ന്‌്‌് ഫോണെടുത്തു.
വിളിക്കുന്നത്‌് അമ്മാവനാണ്,അമ്മയുടെ സഹോദരന്‍.
"എന്താ അമ്മാവാ -----?" മറുതലയ്‌ക്കലെ ശബ്ദം പരിചയമുള്ളതല്ല.
"നിങ്ങള്‍ കരുതുന്ന ആളല്ല.ഞാന്‍ കരമന പാലത്തിനടുത്തു നിന്ന്‌്‌് ----
വളവില്‍ നിന്നാ വിളിക്കുന്നത്‌്‌്." പരിഭ്രമവും സങ്കോചവും കലര്‍ന്ന വാ ക്കുകള്‍.എനിക്കാകെ പേടിയായി.
"നിങ്ങള്‍ക്ക്‌് ഇയാളെ അറിയാമോ ? "
"അറിയാം.മധുസൂദനന്‍ നായര്‍.എന്റെ അമ്മാവനാ "
എനിക്കാകെ പേടിയായി.
"ഈ ഫോണ്‍ റോഡില്‍ നിന്ന്‌്‌് കിട്ടിയതാ ---------,ഒരാള്‍ ആക്‌സിഡന്റ്‌് പറ്റി റോഡില്‍ കിടക്കുകയാണ്.ബൈക്കില്‍ വരുമ്പോള്‍ ബസ്സ്‌്‌് തട്ടി -------കയറിയിറങ്ങി --------മെഡിക്കല്‍ കോളേജില്‍ ----മോര്‍ച്ചറി യില്‍-------????????????????
കവിതയില്‍ നിന്ന്‌്‌് ഞാനറിയാതെ എപ്പോഴാണവന്‍ കരമന വളവിലെത്തിയത്‌്‌് ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സാറിന്റെ blogവായിക്കുമ്പോള്‍ മലയാളസാഹിത്യത്തോട് ഒരു വല്ലാത്ത അടുപ്പം പുതിയ പോസ്റ്റ് വായിച്ചപ്പോള്‍ വിഷമം തോന്നി
മറുപടിഇല്ലാതാക്കൂമീര